അതിരുദ്രമഹായാഗം അവലോകനയോഗം

Wednesday 04 January 2023 1:33 AM IST

കൊടകര: വട്ടേക്കാട് തപോവനം ദക്ഷിണാമൂർത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തിൽ 9 മുതൽ 19 വരെ നടക്കുന്ന അതിരുദ്രമഹായാഗത്തിന്റെ അവലോകന യോഗം നടത്തി. സ്വാമി പ്രഭാകരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. യാഗം യജമാനൻ അശ്വിനീദേവ് അദ്ധ്യക്ഷത വഹിച്ചു. ഡോ. വിനീത് ഭട്ട് മുഖ്യപ്രഭാഷണം നടത്തി. നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയായ അഴകത്ത് മനയ്ക്കൽ ത്രിവിക്രമൻ നമ്പൂതിരിയെ ആദരിച്ചു. പഞ്ചായത്ത് അംഗം സജിനി സന്തോഷ്, സ്വാഗത സംഘം ജനറൽ കൺവീനർ കെ.ആർ. ദിനേശൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ്, സ്വാമി കൈലാസാനന്ദ സരസ്വതി, സ്വാമി വേണുഗോപാലാനന്ദ സരസ്വതി, ടി.സി. സേതുമാധവൻ, ശ്രീധരൻ നടുവളപ്പിൽ, വിശ്വവിഷ്ണു പ്രതിഷ്ഠാൻ അദ്ധ്യക്ഷൻ ഹരിഹരൻ, മധുസൂദനൻ കളരിക്കൽ, വിശ്വംഭരൻ ശാന്തി എന്നിവർ പ്രസംഗിച്ചു.