ബി.ജെ.പി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും

Wednesday 04 January 2023 2:08 AM IST

തിരുവനന്തപുരം:ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിൽ മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കേണ്ടിവന്ന സജി ചെറിയാനെ വീണ്ടും ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി.ഇന്ന് സംസ്ഥാനത്ത് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ രാവിലെ 10ന് നടക്കുന്ന പരിപാടി മുൻ കേന്ദ്രമന്ത്രിയും സംസ്ഥാനത്തെ പാർട്ടി പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എം.പി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി.മുരളീധരൻ,സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ,കുമ്മനം രാജശേഖരൻ,പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ സംസാരിക്കും. ജില്ലാ കേന്ദ്രങ്ങളിലും ഭരണഘടനാ സംരക്ഷണ ദിനാചരണപരിപാടികൾ നടത്തും.