എസ്.ബി.ഐ എംപ്ലോയീസ് ധർണ
Wednesday 04 January 2023 2:09 AM IST
തിരുവനന്തപുരം: എസ്.ബി.ഐ ശാഖകളിലെ ബാങ്കിംഗ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള അശാസ്ത്രീയ വിപണന പദ്ധതി പിൻവലിക്കുക, ശാഖകളിൽ ജീവനക്കാരുടെ ഒഴിവുകൾ സ്ഥിരം നിയമനങ്ങളിലൂടെ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തിരുവനന്തപുരത്ത് ബാങ്കിന്റെ ലോക്കൽ ഹെഡ് ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ എ.ഐ.ടി.യു.സി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും.ജനപ്രതിനിധികൾ, രാഷ്ട്രീയ ട്രേഡ് യൂണിയൻ ബഹുജന സംഘടനാ നേതാക്കൾ അഭിസംബോധന ചെയ്യും.11ന് സംസ്ഥാനത്ത് മറ്റു കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിക്കും.