ബിഎസ്എൻഎൽ മെഗാമേള.
Thursday 05 January 2023 12:51 AM IST
കൊടുങ്ങൂർ . ബിഎസ്എൻഎൽ മെഗാമേള വാഴൂരിൽ ആരംഭിച്ചു. ചീഫ് വിപ്പ് എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. 7ന് സമാപിക്കും. മേളയിൽ കണക്ഷൻ എടുക്കുന്നവർക്ക് ആദ്യ മുടക്കിന്റെ നൂറ് ശതമാനം ഇളവുണ്ട്. സിം കാർഡും, ലാൻഡ് ഫോൺ കണക്ഷനും സൗജന്യമാണ്. ഫൈബർ നെറ്റ് കണക്ഷൻ എടുക്കുന്നവർക്ക് സൗജന്യമായി പരിധിയില്ലാതെ വിളിക്കാൻ കഴിയും. നമ്പർ മാറാതെ തന്നെ ഉപയോഗത്തിലുള്ളതോ ഡിസ്‌കണക്ഷൻ ആയതോ ആയ ലാൻഡ് ഫോൺ കണക്ഷൻ സർക്കാർ ജീവനക്കാർക്കും ഫൈബറിലേക്ക് മാറാവുന്ന പെൻഷൻകാർക്കും 10 ശതമാനം വാടകയിൽ ഇളവ്. ഒരു വർഷത്തെ ബിൽ ഒന്നിച്ച് അടക്കുന്നവർക്ക് ഒരു മാസത്തെ സേവനവും ഒരു ബില്ലും സൗജന്യം.