കാലിത്തീറ്റ വിതരണം.

Thursday 05 January 2023 2:06 AM IST

കോട്ടയം . ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്കായി നടപ്പാക്കുന്ന കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം ക്ഷീരസംഘം പ്രസിഡന്റ് ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. 22 ലക്ഷം രൂപ അടങ്കൽ തുകയുള്ള പദ്ധതിയിൽ പഞ്ചായത്തിലെ പൊൻകുന്നം, അരവിന്ദപുരം, ചെറുവള്ളി, ഗ്രാമദീപം എന്നീ ക്ഷീരസംഘങ്ങളിലൂടെ ഇരുന്നൂറ്റൻപതോളം ക്ഷീരകർഷകർക്ക് 50 ശതമാനം സബ്‌സിഡിയോടെയാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ ക്ഷീരസംഘങ്ങൾക്കു കീഴിൽ മൊബൈൽ മിൽക്ക് കളക്ഷൻ യൂണിറ്റുകൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ടി എൻ ഗിരീഷ്‌കുമാർ, രവീന്ദ്രൻ നായർ, മിനി സേതുനാഥ്, സതി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement