വാട്ടർടാങ്ക് വിതരണം.

Thursday 05 January 2023 12:22 AM IST

കോട്ടയം . ഞീഴൂർ ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ വിഭാഗത്തിനുള്ള വാട്ടർടാങ്ക് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആർ സുഷമ നിർവഹിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 20000 രൂപ വിനിയോഗിച്ചാണ് അഞ്ചു പേർക്ക് വാട്ടർ ടാങ്ക് നൽകിയത്. വൈസ് പ്രസിഡന്റ് തോമസ് പനയ്ക്കൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ബീന ഷിബു, ലില്ലി മാത്യു, രാഹുൽ പി രാജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ലിസി ജീവൻ, അശോക് കുമാർ, ജോസ് ജോസഫ്, ശ്രീകല ദിലീപ്, ബോബൻ മഞ്ഞളാമലയിൽ, ശ്രീലേഖ മണിലാൽ, കെ.പി ദേവദാസ്, പഞ്ചായത്ത് സെക്രട്ടറി ബിജു എം മാത്യൂസ്, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.