കല,കായിക പരിശീലനം.
Thursday 05 January 2023 12:28 AM IST
കോട്ടയം . തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് സർക്കാർ എൽ പി സ്‌കൂൾ കുട്ടികൾക്ക് സർഗവസന്തം കല, കായിക പരിശീലന പദ്ധതി ആരംഭിച്ചു. സിനിമാതാരം ജയശങ്കർ കാരിമുട്ടം ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എൻ സുവർണകുമാരി അദ്ധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം ഗവൺമെന്റ് എൽ പി സ്‌കൂൾ, കടമാഞ്ചിറ ഗവൺമെന്റ് എൽ പി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ആഴ്ചയിൽ മൂന്നുദിവസം അധിക ക്ലാസായി പരിശീലനം നൽകും. സംഗീതം, നൃത്തം, യോഗാ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ക്ലാസ് ഉണ്ടാകും. പരിശീലകർക്കായി ഗ്രാമപഞ്ചായത്ത് അപേക്ഷ ക്ഷണിച്ച് യോഗ്യരായവരെ ഇന്റർവ്യൂവിലൂടെ കണ്ടെത്തുകയായിരുന്നു.