തൊഴിൽ മേള ദിശ 2023.
Thursday 05 January 2023 12:28 AM IST
കോട്ടയം . ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം ഗവൺമെന്റ് കോളജും സംയുക്തമായി 21ന് 'ദിശ 2023' എന്ന പേരിൽ തൊഴിൽ മേള നടത്തും. സ്വകാര്യമേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പ്ലസ്ടു യോഗ്യത ഉണ്ടായിരിക്കണം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് തൊഴിൽമേളയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക. രജിസ്റ്റർ ചെയ്യാത്തവർക്ക് 18 ന് മുമ്പ് എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താം. വിശദവിവരത്തിന് 'എംപ്ലോയബിലിറ്റി സെന്റർ കോട്ടയം' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ. 04 81 25 63 45 1, 25 65 45 2.