മൈഥിലിയുടെ മകൻ നീൽ സമ്പത്ത്

Thursday 05 January 2023 6:00 AM IST

മലയാളത്തിന്റെ പ്രിയതാരം മൈഥിലിയുടെ ആദ്യകൺമണിക്ക് നീൽ സമ്പത്ത് എന്ന് പേരിട്ടു. നിരവധി പേരാണ് അമ്മയ്ക്കും കുഞ്ഞിനും ആശംസകളുമായി എത്തുന്നത്. കുഞ്ഞിന്റെ പേരിടൽ മൈഥിലി ആഘോഷമാക്കി. എന്നാൽ അമ്മയായ വിവരം രഹസ്യമാക്കിവച്ചിരുന്നു.വിവാഹവിശേഷത്തിന്റെ ചിത്രങ്ങൾ മൈഥിലി ആരാധകരുമായി പങ്കുവച്ചിരുന്നു. നിറവയർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷം മൈഥിലി ആരാധകരുമായി പങ്കുവച്ചത്.ഫാഷൻ ഡിസൈനറായ സൂരജ് എസ്.കെ പേരിടൽ ചടങ്ങിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. മൈഥിലിക്കും സമ്പത്തിനും കുഞ്ഞിനും ഒപ്പം ചിത്രത്തിൽ സമ്പത്തിനെയും കാണാം. കഴിഞ്ഞ ഏപ്രിൽ 28 നായിരുന്നു മൈഥിലിയുടെയും ആർക്കിടെക്ടായ സമ്പത്തിന്റെയും വിവാഹം.മമ്മൂട്ടി ചിത്രം പാലേരി മാണിക്യത്തിലൂടെയാണ് മൈഥിലി വെള്ളിത്തിരയിൽ എത്തുന്നത്.ചട്ടമ്പി ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.