25 കോടി കടന്ന് കാപ്പ

Thursday 05 January 2023 6:00 AM IST

പൃഥ്വിരാജിനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ 25 കോടി വേൾഡ് വൈഡ് കളക്ഷൻ നേടി ബോക്സ് ഒാഫീസിൽ തിളങ്ങുന്നു.ചിത്രത്തിന്റെ കളക്ഷൻ വിവരം ഷാജി കൈലാസ് സമൂഹ മാദ്ധ്യമത്തിലൂടെ പുറത്തുവിടുകയായിരുന്നു. ഡിസംബർ 22 ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങൾക്കുള്ളിൽ 10 കോടി സ്വന്തമാക്കിയിരുന്നു. അപർണ ബാലമുരളിയാണ് നായിക. അന്ന ബെൻ, ഇന്ദ്രൻസ്, നന്ദു, ദിലീഷ് പോത്തൻ, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങൾ.ജി.ആർ. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്‍പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഇന്ദുഗോപന്റെ തന്നെയാണ് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഒഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിർമ്മിച്ചത്. ജോമോൻ ടി. ജോൺ‍ ഛായാഗ്രഹണം നിർവഹിക്കുന്നു. പി.ആർ. ഒ ശബരി.