സോണിയ ആശുപത്രിയിൽ

Thursday 05 January 2023 12:21 AM IST

ന്യൂഡൽഹി: ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിൽ വൈറസ് ബാധയുണ്ടെന്നും സോണിയ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിൽ ഡോ. അരൂപ് ബസുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിന്റെ ചികിത്സയിലാണെന്നും ആശുപത്രി അറിയിച്ചു. മകൾ പ്രിയങ്ക ഒപ്പമുണ്ട്.