മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ ഫ്ളാഗ് ഓഫ് ഇന്ന്
Thursday 05 January 2023 4:46 AM IST
തിരുവനന്തപുരം:കർഷകരുടെ വീട്ടുപടിക്കൽ മൃഗചികിത്സാ സംവിധാനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ലൈവ്‌സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രാേൾ' കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴിലുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ ഫ്ളാഗ് ഓഫ് കർമ്മവും കേന്ദ്രീകൃത കോൾ സെന്റർ സംവിധാനത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും.ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വൈകിട്ട് 3 ന് കേന്ദ്ര മന്ത്രി പർഷോത്തം രുപാലയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ചേർന്ന് നിർവഹിക്കും. മന്ത്രി ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും.എം.പി മാരായ ശശിതരൂർ ,ബിനോയ് വിശ്വം,എ.എ.റഹിം,പി.ടി.ഉഷ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ,രാജേഷ്കുമാർ സിംഗ്, അഡ്വ. സുരേഷ് കുമാർ.ഡിസ്ട്രിക് കളക്ടർ ഡോ .ജെറോമിക് ജോർജ്ജ് എന്നിവർ പങ്കെടുക്കും.