കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ധർണ

Thursday 05 January 2023 3:46 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ സെക്രട്ടേറിയറ്റ് നടയിലെ കൂട്ട ധർണ ബി.എം.എസ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ഉദ്ഘാടനം ചെയ്തു.ഡി.ആർ കുടിശിക സഹിതം നൽകുക,12 വർഷം മുമ്പുള്ള പെൻഷൻ അടിയന്തരമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.ജയകുമാർ,ഫെറ്റോ സംസ്ഥാന പ്രസിഡന്റ് കെ. ജയകുമാർ,വി.പ്രദീപ്,പെൻഷണേർസ് സംഘ് ജനറൽ സെക്രട്ടറി പി. അനിൽ കുമാർ. വൈസ് പ്രസിഡന്റ് ഗോപിനാഥൻ നായർ, സെക്രട്ടറി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.