റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

Thursday 05 January 2023 3:56 AM IST

തിരുവനന്തപുരം:റേഷൻ വിതരണ രംഗത്തെ യന്ത്രവത്കരണത്തിന്റെ ഭാഗമായി വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ശരത്ചന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് കോതേത്ത് ഭാസുരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് അഡ്വ.ടി ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി സി. സുരേന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് അരവിന്ദ് ബാബു,സംസ്ഥാന ജനറൽ സെക്രട്ടറി കഴക്കൂട്ടം സതീശൻ, ഐ.എൻ.ടി.സി നേതാവ് ചവറ ഹരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.