പ്രസ് ക്ലബ് ജേർണലിസം: റാങ്ക് പെൺകുട്ടികൾക്ക്
Thursday 05 January 2023 4:56 AM IST
തിരുവനന്തപുരം: പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസം (ഐ.ജെ.ടി) പി.ജി ഡിപ്ലോമ പരീക്ഷയിൽ യു.അരുന്ധതി ഒന്നാം റാങ്ക് നേടി. പഞ്ചാബ് നാഷണൽ ബാങ്ക് റിട്ട.മാനേജർ പി.ദിവാകരന്റെയും കാസർകോഡ് പടനെക്കാട് എസ്.എ.എ യു.പി പ്രിൻസിപ്പൽ യു.പ്രീതിയുടെയും മകളാണ്. എൻജിനീയറിംഗ് ബിരുദധാരിയാണ് അരുന്ധതി.
രണ്ടാം റാങ്ക് നേടിയ സരിഗ സജി കിളിമാനൂർ പള്ളിക്കലിൽ പൊലീസ് ഓഫീസറായ പി.എസ്.സജിയുടെയും വി.റോജയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ ആര്യ മുരളി അദ്ധ്യാപകനായ മുരളീധരകുറുപ്പിന്റെയും ജയ ഗോപിനാഥിന്റെയും മകളും, കേരള കൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയുമാണ്. പരീക്ഷയിൽ ഒരാൾക്ക് ഡിസ്റ്റിംഗ്ഷനും 28 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.