ടാറ്റാ കാർ ടാസ്‌ക്ക് ഡീലർഷിപ്പ് കല്ലിംഗൽ ടാറ്റയിൽ പ്രവർത്തനമാരംഭിച്ചു

Thursday 05 January 2023 4:58 AM IST

തിരുവനന്തപുരം: കഴിഞ്ഞ 12 വർഷമായി ടാറ്റ മോട്ടോഴ്സിന്റെ പ്രമുഖ നാനോ ഡീലറായ കല്ലിംഗൽ ടാറ്റയിൽ ടാറ്റ ഫുൾ റെയ്ഞ്ച് പാസഞ്ചർ കാറുകളുടെ ടാസ്‌ക്ക് ഡീലർഷിപ്പിന്റെ ഉദ്ഘാടനം ടാറ്റ മോട്ടോർ ഡി.ജി.എം ഷാജി വല്ലശേരി നിർവഹിച്ചു. ടാറ്റയുടെ എല്ലാവിധ വാഹനങ്ങളുടെയും വില്പനാനന്തര സേവനങ്ങളും വാറന്റി സർവീസും ടാറ്റ ജനുവിൽ സ്പെയർ പാർട്ട്‌സുകളും ഇവിടെ ലഭിക്കും. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വർക്ക്ഷോപ്പും ഒാട്ടോമാറ്റിക് കാർ വാഷിംഗും വീൽ അലൈൻമെന്റ് സെന്ററും ബോഡി ഷോപ്പും തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ടാറ്റ കാർ ഉപഭോക്താക്കൾക്ക് പ്രത്യേക സർവീസ് പാക്കേജുകളും കല്ലിംഗൽ ടാറ്റയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കല്ലിംഗൽ ടാറ്റ കസ്റ്റമർ സർവീസുമായി ബന്ധപ്പെടുക. ഫോൺ: 9656214441.

ഉദ്ഘാടന ചടങ്ങിൽ കല്ലിംഗൽ ടാറ്റ മാനേജിംഗ് ഡയറക്ടർ കല്ലിംഗൽ ഷെഫീഖ് ഡയറക്ടർമാരായ കല്ലിംഗൽ ഷഫീർ, കല്ലിംഗൽ ഷക്കീർ, സപ്തസീൽ എം.കെ.പത്മകുമാർ, ടാറ്റ ടി.എസ്.എം.ആർ. രമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement