എ.എൽ.ഒ ഓഫീസ് മാർച്ച്

Thursday 05 January 2023 12:08 AM IST
പ്രതിഷേധ മാർച്ചും ധർണയും

ഹരിപ്പാട് : കാർത്തികപ്പള്ളി താലൂക്കിലെ ചെമ്മീൻ പീലിംഗ് തൊഴിലാളികൾക്ക് മിനിമം കൂലി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കേരള മത്സ്യ സംസ്കരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഹരിപ്പാട് അസിസ്റ്റന്റ് ലേബർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി എസ്. സീതി ലാൽ ഉദ്ഘാടനം ചെയ്തു. കെ.എം.എസ്.ടി.യു ജില്ലാ പ്രസിഡന്റ് ആർ.അർജ്ജുനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.സുബൈദ, എ.ഐ.യു.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ ആർ ശശി, പി ആർ സതീശൻ, അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് എസ് സൗഭാഗ്യകുമാരി, എം എ ബിന്ദു, കെ ജെ ഷീല, മൈന ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.