ഹോം നഴ്സിംഗ് പരിശീലനം

Thursday 05 January 2023 12:09 AM IST
ഹോം നഴ്സിംഗ്

ചേർത്തല : സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റിയുടെ മേൽനോട്ടത്തിൽ 50 പുരുഷ -വനിതാ ഹോം നഴ്സുമാർക്ക് പരിശീലനം നൽകും. പരിശീലനം ലഭിച്ച നഴ്സുമാരെ കിട്ടുന്നതിനുള്ള പരിമിതികൾ മറികടക്കുന്നതിനായിട്ടാണ് പദ്ധതി.ആദ്യഘട്ടത്തിൽ 50 പേർക്കാണ് പരിശീലനം.പത്തിന് പരിശീലനം ആരംഭിക്കും. ഇവർക്കായുള്ള വേതനം ഗുണഭോക്താക്കളിൽ നിന്നും ശേഖരിച്ച് നൽകും.താത്പര്യമുള്ളവർ പത്തിന് രാവിലെ 9 30ന് ചേർത്തല വുഡ്ലാന്റ് സ് ഓഡി​റ്റോറിയത്തിൽ എത്തണം.സാന്ത്വനം പ്രസിഡന്റ് കെ.രാജപ്പൻ നായർ പരിശീലനം ഉദ്ഘാടനം ചെയ്യും. സാന്ത്വനം വിശപ്പുരഹിത പദ്ധതി ആരംഭിച്ചിട്ട് 2023 ജനവരിയിൽ അഞ്ചു വർഷം പൂർത്തിയാവുകയാണ്. വാർഷികാഘോഷം മന്ത്റി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement