പു.ക.സ ശില്പശാല

Thursday 05 January 2023 12:10 AM IST
പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയാ കമ്മിറ്റി വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ സാംസ്കാരിക കേരളം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല സി പി എം ഏരിയാ സെക്രട്ടറി പി രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു.

മുഹമ്മ : വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയാ

കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. സി.കെ.സുധാകരപ്പണിക്കർ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം എം ജോഷ്വ വിഷയം അവതരിപ്പിച്ചു .എൻ.എസ്.ജോർജ് ,ആലപ്പി രമണൻ, ജയൻ തോമസ്, ഡി.ഉമാശങ്കർ, കെ.വി.രതീഷ്, ആർ.ചന്ദ്രലാൽ, ആർ ലക്ഷ്മണൻ,എ.പ്രേംനാഥ് എന്നിവർ സംസാരിച്ചു.