കുടുംബയോഗം  വാർഷികം 

Thursday 05 January 2023 1:11 AM IST
മാന്നാർ മൂർത്തിട്ട കുടുംബയോഗത്തിന്റെ 40-ാമതു വാർഷികം പാവുക്കര സെന്റ്.തോമസ് പാരീഷ്ഹാളിൽ ഫാദർ ജയിൻ സി.മാത്യു ഉൽഘാടനം ചെയ്യുന്നു

മാന്നാർ : മൂർത്തിട്ട കുടുംബയോഗത്തിന്റെ 40-ാമത് വാർഷികം പാവുക്കര സെന്റ്.തോമസ് പാരീഷ്ഹാളിൽ ഫാദർ ജയിൻ സി.മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചാക്കോ കയ്യത്ര അദ്ധ്യക്ഷത വഹിച്ചു. പാവുക്കര സെന്റ്.തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം, വിടവാങ്ങിപ്പോയവരുടെ കല്ലറകളിൽ ധൂപാർപ്പണം നടത്തി. യുവതലമുറയെ എങ്ങനെ സമൂഹ നന്മയ്ക്കായി ഉപയോഗപ്പെത്താം എന്നതിനെപ്പറ്റി പ്രൊഫ.റജി കെ.ശാമുവേൽ ക്ലാസ് നയിച്ചു. 80 വയസ് പിന്നിട്ട കുടുംബാംഗങ്ങളെയും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. സെകട്ടറി ജയാ മാത്യു നന്ദി പറഞ്ഞു.