മോട്ടിവേഷൻ ക്ലാസ്
Thursday 05 January 2023 12:12 AM IST
മുഹമ്മ : മണ്ണഞ്ചേരി സ്‌നേഹസ്പർശം ചാരിറ്റി സംഘം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ആൻഡ് മോട്ടിവേഷൻ ക്ലാസിന് സുഹൈൽ വൈലിത്തറ നേതൃത്വം നൽകി. പ്രസിഡന്റ് അഷറഫ് അധ്യക്ഷനായി. മോട്ടിവേഷൻ ക്ലാസ് ചിയാംവെളി ജുമുഅ മസ്ജിദ് ഖത്തീബ് സി.എ സക്കീർ ഹുസൈൻ അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. ജൗഹർ കോയ തങ്ങൾ, ബി.എം ബിയാസ്, ഷാജി പനമ്പള്ളി,യൂസഫ് തെക്കേമുറി,സി.എ അൻസിൽ, അൻവർ ബ്ലാവത്ത്,ബഷീർ തെക്കേമുറി,ടി.എച്ച് നാസർ, ഷാജി റെഡ്മാർക്ക് തുടങ്ങിയവർ സംസാരിച്ചു.