നേതൃസംഗമവും മെമ്പർഷിപ്പ് വിതരണവും
Thursday 05 January 2023 12:15 AM IST
കണ്ണൂർ: സംസ്കാര ആർട്ടിസ്റ്റ്സ് വെൽഫെയർ ട്രസ്റ്റ് നേതൃസംഗമവും മെമ്പർഷിപ്പ് വിതരണവും ക്ഷേത്രകല അക്കാഡമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യകാര്യ സ്ഥിരം സമിതി മുൻ ചെയർമാൻ കെ.പി. ജയബാലൻ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രകല അക്കാഡമി ചെയർമാനായി നിയമിതനായ കാഞ്ഞങ്ങാട് രാമചന്ദ്രനെയും ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി. അനിൽ കുമാറിനെയും പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും അനുമോദിച്ചു. മാനേജിംഗ് ട്രസ്റ്റി ജി. വിശാഖൻ, വൈസ് ചെയർമാൻ രാജേഷ് പാലങ്ങാട്ട്, ട്രഷറർ ഹരിദാസ് ചെറുകുന്ന്, ആർട്ടിസ്റ്റ് ശശികല, ബിന്ദു സജിത്ത്കുമാർ, വി. വിപിൻ, ടി.കെ സരസമ്മ, സുനീഷ് അരങ്ങേത്ത് എന്നിവർ പ്രസംഗിച്ചു.