മാതാഅമൃതാന്ദമയി മഠത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം

Thursday 05 January 2023 12:16 AM IST

തൃശൂർ: അയ്യന്തോൾ പഞ്ചിക്കൽ മാതാ അമൃതാനന്ദമയി മഠത്തിൽ അയ്യപ്പൻവിളക്ക് മഹോത്സവം ജനുവരി ഏഴിനു വിപുലമായി ആഘോഷിക്കും. പുലർച്ചെ 4.30ന് നട തുറക്കൽ, വിശേഷാൽ പൂജകൾ, മഹാഗണപതി ഹോമം, ഉദയാസ്ഥമന പൂജ, ചുറ്റുവിളക്ക്, നിറമമാല, വൈകിട്ട് ദീപാരാധന, നാദസ്വരം, 6.30ന് ഭജന, 7 മണിക്ക് തേഞ്ചിത്തുകാവ് ക്ഷേത്രത്തിൽ നിന്ന് ബ്രഹ്മസ്ഥാന ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, ഉടക്ക് പാട്ട്, താലം, രാത്രി 10.30ന് അയ്യപ്പൻപാട്ട്, പുലർച്ചെ 3.30ന് പാൽക്കിണ്ടി എഴുന്നള്ളിപ്പ് എന്നിവ നടക്കും.