മുട്ടക്കോഴികളെ വിതരണം ചെയ്തു

Thursday 05 January 2023 12:20 AM IST
മുട്ടക്കോഴി വിതരണം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സനിൽ ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി: കതിരൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 250 ഗുണഭോക്താക്കൾക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് മുട്ടക്കോഴികളെ വിതരണം ചെയ്തു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സനില പി. രാജ് അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. പി. ഷൈജി, ടി. രജിത, എം. നളിനി എന്നിവർ സംസാരിച്ചു. അടുക്കളമുറ്റത്തെ കോഴി വളർത്തൽ എന്ന പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തിലെ കോഴിമുട്ട ഉത്പാദനം സ്വയംപര്യാപ്തതയിലെത്തിക്കുന്നതിന്റെ ഭാഗമായി 250 ഗുണഭോക്താക്കൾക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വീതം 1250 കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. അടുത്തഘട്ടത്തിൽ പോത്തും ക്ഷീരകർഷകർക്കുള്ള ധാതുലവണ മിശ്രിതവും നൽകുന്നതിന് വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കും. കന്നുകുട്ടി പരിപാലന പദ്ധതിപ്രകാരം 50 ശതമാനം സബ്സിഡിയിൽ കാലിത്തീറ്റ വിതരണവും നടപ്പിലാക്കും. മുയൽവളർത്തൽ പദ്ധതി നേരത്തെ ആരംഭിച്ചിട്ടുണ്ട്.