ഫാഷൻ ഡിസൈനിംഗ് വർക്ക് ഷോപ്പ്
Thursday 05 January 2023 12:31 AM IST
തൃശൂർ: ഗവ. എൻജിനിയറിംഗ് കോളേജിൽ സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പിന്തുണയോടെ നടപ്പാക്കുന്ന സ്വാവലംബൻ ചെയർ ഫൊർ എം.എസ്.എം.ഇ സൊല്യൂഷൻസ് 15 ദിവസത്തെ സൗജന്യ ഫാഷൻ ഡിസൈനിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. തുന്നലിൽ പ്രാഥമിക പരിജ്ഞാനമുള്ള, സ്വന്തമായി ബിസിനസ് തുടങ്ങാൻ താത്പര്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി:1845. 10 മുതൽ പരിശീലനം ആരംഭിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ: 7559855601.