ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, പ്രൊജക്ട് ഓഫീസർ ഒഴിവ്

Thursday 05 January 2023 12:56 AM IST

തൃശൂർ: ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത്, കോംപ്രിഹെൻസീവ് മെന്റൽ ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (1), പ്രോജക്ട് ഓഫീസർ (2) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത: എം.എ/എം.എസ്.സി സൈക്കോളജി, എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവ നിർബന്ധം. പ്രോജക്ട് ഓഫീസർ യോഗ്യത: എം.എസ്.ഡബ്ല്യു നിർബന്ധം. 12നകം നോഡൽ ഓഫീസർ ജില്ലാ മാനസികാരോഗ്യ കേന്ദ്രം, പടിഞ്ഞാറെക്കോട്ട, തൃശൂർ: 680004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0487 2383155.