അപ്പസ്‌തോലിക സന്ദർശനത്തിന് മാർ ആവ തൃതീയൻ തൃശൂരിൽ

Thursday 05 January 2023 1:03 AM IST

തൃശൂർ: പത്ത് ദിവസത്തെ അപ്പസ്‌തോലിക സന്ദർശനത്തിനും ഇന്ത്യൻ കൽദായ സഭയ്ക്ക് പുതിയ മേലദ്ധ്യക്ഷനെ അവരോധിക്കാനും മാറൻ മാർ ആവ തൃതീയൻ കാഥോലിക്കോസ് പാതൃയർക്കീസ് തൃശൂരിലെത്തി. വിവിധ രൂപതകളിലെ അദ്ധ്യക്ഷൻമാരായ സിറിയയിലെ മാർ അപ്രേം അഥ്‌നിയേൽ മെത്രാപ്പോലീത്ത, കാനഡയിലെ മാർ ഇമ്മാനുവേൽ യോസേഫ്, ഈസ്റ്റേൻ യു.എസ്. ബിഷപ്പ് മാർ പൗലോസ് ബെഞ്ചമിൻ, വിക്ടോറിയ ആൻഡ് ന്യൂസിലാന്റ് ബിഷപ്പ് മാർ ബെന്യാമിൻ എല്ല്യ എന്നിവരും പാതൃയർക്കീസിന്റെ ഒപ്പം എത്തിച്ചേർന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിയുക്ത മെത്രാപ്പോലീത്ത മാർ ഔഗിൻ കുരിയാക്കോസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

ഫാ. കെ.ആർ. ഇനാശു, വികാരി ജനറാൾ ഫാ. ജോസ് ജേക്കബ് വേങ്ങാശേരി, ഫാ. സിജോ ജോണി, എറണാകുളം ഇടവക വികാരി ഫാ. മൈക്കിൾ വള്ളവന്ത്ര, ഫാ. ആന്റോ തോമസ്, ചെയർമാൻ എ.എം. ആന്റണി, ജനറൽ കൺവീനർ ജേക്കബ് ബേബി, രാജൻ ജോസ് മണ്ണുത്തി, ലാലി റാഫേൽ, ജോസ് താഴ്ത്ത, ലിയോൺസ് കാങ്കപ്പാടൻ, ആൻസൺ കെ. ഡേവിഡ്, എ.വി. ഷാജു, ജിംറീവ്‌സ് സോളമൻ, ഡോ. റിഷി ഇമ്മട്ടി , അബി ജെ. പൊൻമണിശേരി, സി.എൽ. ടെന്നി എന്നിവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് വമ്പിച്ച അകമ്പടിയോടെ മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ എത്തിച്ചേർന്നു. പരമ്പരാഗത രീതിയിൽ മാർ അപ്രേം മെത്രാപ്പോലീത്തയും മാർ യോഹന്നാൻ യോസേഫും മാർത്ത് മറിയം വലിയ പള്ളി വികാരി ഫാ. സിറിൾ ആന്റണിയും ചേർന്ന് സ്വീകരിച്ചു.