തൊഴിൽസഭ സംഘടിപ്പിച്ചു.
Friday 06 January 2023 12:10 AM IST
വൈക്കം . നഗരസഭ 14ാം വാർഡ് മുതൽ 26ാം വാർഡ് വരെയുള്ള തൊഴിൽസഭ സത്യഗ്രഹ സ്മാരക ഹാളിൽ ചെയർപേഴ്‌സൺ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ, കലാസാംസ്‌കാരിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖാ ശ്രീകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീത രാജേഷ്, കൗൺസിലർമാരായ ആർ സന്തോഷ്, അശോകൻ വെള്ളവേലി, ബി രാജശേഖരൻ, പി ഡി ബിജിമോൾ, ബിന്ദു ഷാജി എന്നിവർ പ്രസംഗിച്ചു. കില റിസോഴ്‌സ് പേഴ്‌സൺമാരായ എൻ ജി ഇന്ദിര, ടി കെ സുവർണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.