സ്ഥാപകദിന ആഘോഷം.
Friday 06 January 2023 12:11 AM IST
കോട്ടയം . ജനമൈത്രി സാംസ്കാരിക സമിതി ഏഴാമത് സ്ഥാപക ദിനാഘോഷം നാളെ ഉച്ചയ്ക്ക് 2 ന് കങ്ങഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ട്രിവാൻട്രം സ്പിന്നിംഗ് മിൽസ് ചെയർമാൻ സണ്ണി തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സിബി പരിയാരം അദ്ധ്യക്ഷത വഹിക്കും. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം കെ എസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ ഹേമലത പ്രേംസാഗർ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കും. എം എം മാത്യു, ഫിനി ടീച്ചർ, സി വി തോമസുകുട്ടി, ജയ സാജു തുടങ്ങിയവർ പങ്കെടുക്കും. കെ എസ് അജി സ്വാഗതവും സന്തോഷ് മള്ളൂശ്ശേരി നന്ദിയും പറയും.