വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

Friday 06 January 2023 1:16 AM IST

വർക്കല: വർക്കല നിയോജകമണ്ഡലത്തിൽ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023ന്റെ ഭാഗമായി 2023 ജനുവരി 1ന് 18 വയസ് പൂർത്തിയായ പുതിയവോട്ടർമാരെ ഉൾപെടുത്തിക്കൊണ്ടും മരണപ്പെട്ടവരെയും സ്ഥലംമാറിപ്പോയവരെയും ഒഴിവാക്കിക്കൊണ്ടുമുളള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.വർക്കല താലൂക്ക് ഓഫീസ്,

നഗരസഭ കാര്യാലയം, വില്ലേജ് ഓഫീസുകൾ, ഗ്രാമപഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിലും ബൂത്ത്ലവൽ

ഓഫീസർമാരുടെ കൈവശവും വോട്ടർപട്ടിക ലഭ്യമാണ്.പൊതുജനങ്ങൾക്ക് മേൽപറഞ്ഞ|സ്ഥലങ്ങളിൽ നിന്നും വോട്ടർപട്ടിക പരിശോധിക്കാവുന്നതാണെന്ന് വർക്കല നിയോജകമണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ തഹശീൽദാർ അറിയിച്ചു.