എൻ ജി ഒ അസോ. ജില്ലാ സമ്മേളനം.

Friday 06 January 2023 12:55 AM IST

ചങ്ങനാശേരി : എൻ ജി ഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ഇന്ന് ചങ്ങനാശേരിയിൽ തുടക്കമാകും. ഉച്ചകഴിഞ്ഞ് മൂന്നിന് കാവിൽ സുമംഗലി ഓഡിറ്റോറിയത്തിൽ ജില്ലാ കൗൺസിൽ യോഗം നടക്കും. 7 ന് രാവിലെ 10 ന് ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് പതാക ഉയർത്തും. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്യും. സംഘടന ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം ഉദയസൂര്യൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന യാത്രഅയപ്പ്, ട്രേഡ് യൂണിയൻ സുഹൃത്ത് സമ്മേളനം കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും.