പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ.
Friday 06 January 2023 12:07 AM IST
കിടങ്ങൂർ . വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇടുക്കി 20 ഏക്കർ പൊട്ടൻകാട് കൊല്ലംകുന്നേൽ അലൻ സാം (20) നെ കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പെരുമ്പാവൂരിൽ നിന്ന് പിടികൂടുകയുമായിരുന്നു. സ്റ്റേഷൻ എസ് എച്ച് ഒ ബിജു കെ ആർ, എസ് ഐ കുര്യൻ മാത്യു, സനീഷ് പി എൽ, സുനിൽകുമാർ, അനൂപ് സി ജി, ജോസ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.