1100​ ​കി​ലോ​മീ​റ്റ​ർ​ ​സൈ​ക്കി​ൾ​ ​ച​വി​ട്ടി സ​ൽ​മാ​നെ​ ​കാ​ണാ​ൻ​ ​ആ​രാ​ധ​കൻ

Friday 06 January 2023 12:14 AM IST

ബോളിവുഡ് താരം സൽമാൻഖാനെ ഒന്നുനേരിൽ കാണാൻ മദ്ധ്യപ്രദേശിലെ ജബൽപൂരിൽനിന്ന് മുംബയിൽ എത്തിയ സമീർ എന്ന ആരാധകൻ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. 1100 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചാണ് സൽമാൻഖാന് അരികിൽ സമീർ എത്തിയത്. ഏറെ കഷ്ടപ്പെട്ടു തന്നെ കാണാൻ എത്തിയ ആരാധകനെ സൽമാൻ വരവേൽക്കുകയും ഒന്നിച്ച് ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു.സൽമാൻഖാന്റെ ഫാൻസ് ഗ്രൂപ്പുകളിൽ സമീറും സൽമാനും ഒന്നിച്ചുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് സൈക്കിൾ യാത്രയുടെ വിശേഷങ്ങൾ ശ്രദ്ധ നേടുന്നത്.