നാനിയുടെ നായികയായി മൃണാൾ താക്കൂർ

Friday 06 January 2023 12:16 AM IST

തെ​ലു​ങ്ക് ​പ്രേ​ക്ഷ​ക​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​താ​ര​ങ്ങ​ളി​ൽ​ ​ഒ​രാ​ളാ​യ​ ​നാ​നി​ ​നാ​യ​ക​നാ​കു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​മൃ​ണാ​ൾ​ ​താ​ക്കൂ​ർ​ ​നാ​യി​ക.​ന​വാ​ഗ​ത​നാ​യ​ ​ഷൗ​ര്യൂ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഇ​താ​ദ്യ​മാ​യി​ ​നാ​നി​യും മൃ​ണാ​ൾ​ ​താ​ക്കൂ​റും​ ​ഒ​രു​മി​ക്കു​ന്നു.​ ​സീ​താ​രാ​മം​ ​എ​ന്ന​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​രാ​ജ്യ​മൊ​ട്ടാ​കെ​ ​ആ​രാ​ധ​ക​രെ​ ​നേ​ടി​യ​ ​താ​ര​മാ​ണ് ​മൃ​ണാ​ൾ.​ ​നാ​നി​ 30​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന് ​താത്​കാ​ലി​ക​മാ​യി​ ​ന​ൽ​കു​ന്ന​ ​പേ​ര്.​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​ഗ്ലിം​പ്‍​സ് ​പു​റ​ത്തി​റ​ങ്ങി.​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഉ​ട​ൻ​ ​പ്ര​ഖാ​പി​ക്കും​ .​ഹൃ​ദ​യം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യി​ ​മാ​റി​യ​ ​ഹി​ഷാം​ ​അ​ബ്ദു​ൽ​ ​വ​ഹാ​ബ് ​ആ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​മോ​ഹ​ൻ​ ​ചെ​റു​കു​റി,​ ​ഡോ.​ ​വി​ജേ​ന്ദ്ര​ ​റെ​ഡ്ഡി,​ ​മൂ​ർ​ത്തി​ ​ കെ.​ ​എ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മാ​ണം.​ ​പി.​ആ​ർ.​ ​ഒ​ ​ശ​ബ​രി.