വേമ്പനാട്ടുകായൽ നീന്തി കടക്കാൻ ഗായത്രി.

Friday 06 January 2023 12:17 AM IST

വൈക്കം . വേമ്പനാട്ട് കായൽ നീന്തി കടക്കാൻ ഒരുങ്ങുകയാണ് പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്‌കൂൾ ഒന്നാം ക്ലാസുകാരി ഗായത്രി പ്രവീൺ. വാരപ്പെട്ടി ഇളങ്ങവം പുളിക്കാംകുന്നത്ത് പ്രവീണിന്റെയും ചിഞ്ചുവിന്റെയും മകളാണ് ഗായത്രി. ഒരു വർഷം ആയി ബിജു തങ്കപ്പന് കീഴിലാണ് നീന്തൽ പരിശീലനം. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന് കീഴിൽ വാരപ്പെട്ടി പഞ്ചായത്ത് കുളത്തിലും കോതമംഗലം പുഴയിലുമായാണ് പരിശീലനം പൂർത്തിയാക്കിയത്. നാളെ രാവിലെ എട്ടിന് ചേർത്തല തവണക്കടവ് മുതൽ വൈക്കം ബീച്ച് വരെയുള്ള നാലര കിലോമീ​റ്റർ ഒന്നര മണിക്കൂർ കൊണ്ട് നീന്തിക്കടക്കുമെന്ന് പ്രോഗ്രാം കോർഡിനേ​റ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.