പ്രഥമ ഫ്ലഡ് ലൈറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ന്യൂമെൻ ജേതാക്കൾ
ചിറയിൻകീഴ്: ഔർ ടീം കടയ്ക്കാവൂരിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ശാർക്കര മൈതാനിയിൽ നടന്ന പ്രഥമ ഫ്ലഡ് ലൈറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ന്യൂമെൻ ജേതാക്കളായി. സ്പോർട്സ് സ്റ്റാർ രണ്ടാം സ്ഥാനവും വൈ.എസ്.സി പാറയിൽകാവ് മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും എവർറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും എവറോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും ട്രോഫിയും വിതരണം ചെയ്തു. ടൂർണമെന്റ് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ, കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി തുടങ്ങിയവർ പങ്കെടുത്തു. 32 ടീമുകൾ പങ്കെടുക്കുന്ന 1 ലക്ഷം രൂപയും എവർറോളിംഗ് ട്രോഫിയും സമ്മാനമായി നൽകുന്ന ഓപ്പൺ ക്രിക്കറ്റ് ടൂർണമെന്റ് ഏപ്രിലിൽ നടത്തുമെന്ന് ഔർ ടീം കടയ്ക്കാവൂർ അറിയിച്ചു.