ടാറ്റ ആശുപത്രി നിർത്തലാക്കിയതിനെതിരെ കോൺഗ്രസ്

Thursday 05 January 2023 9:52 PM IST
ചട്ടഞ്ചാൽ ടാറ്റ ആശുപത്രി വിഷയത്തിൽ കോൺഗ്രസ് നടത്തിയ ധർണ്ണ ഡി സി സി പ്രസിഡന്റ് പി. കെ ഫൈസൽ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: ജില്ലയിലെ ആരോഗ്യമേഖലയെ തുടരെ, തുടരെ അവഗണിക്കുന്നതിന് തെളിവാണ് ടാറ്റ ആശുപത്രി അടച്ചുപൂട്ടിയതെന്ന് ഡി സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു. ടാറ്റ ആശുപത്രി അടച്ചു പൂട്ടലിനെതിരെ ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എ.ഗോവിന്ദൻ നായർ, കെ.പി.സി.സി അംഗം ഹക്കിം കുന്നിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.ആർ.വിദ്യാസാഗർ, വിനോദ് കുമാർ പള്ളയിൽ വിട്, എ.വാസുദേവൻ നായർ, സാജിദ് മൗവൽ, രാജേഷ് പള്ളിക്കര, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ, ബാലകൃഷ്ണൻ നായർ പൊയിനാച്ചി, വാസു മാങ്ങാട് മണ്ഡലം പ്രസിഡന്റുമാരായ കെ.വിഭക്തവത്സലൻ, എം.പി എം ഷാഫി, പ്രമോദ് പെരിയ എന്നിവർ സംസാരിച്ചു. രവീന്ദ്രൻ കരിച്ചേരി സ്വാഗതവും കെ.പി.സുധർമ്മ നന്ദിയും പറഞ്ഞു.

Advertisement
Advertisement