സി.എം.ബഷിറിന്റെ ത്രിദിന ചിത്രപ്രദർശനം തുടങ്ങി

Thursday 05 January 2023 9:55 PM IST

മാഹി :പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹപാഠി 'യുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചാലക്കര ഉസ്മാൻ ഗവ: ഹൈസ്‌കൂൾ അങ്കണത്തിൽ പ്രമുഖ പ്രവാസി ചിത്രകാരൻ സി.എം.ബഷിറിന്റെ ത്രിദിന ചിത്രപ്രദർശനം ആരംഭിച്ചു.സഹപാഠി പ്രസിഡന്റ് കെ മോഹനന്റെ അദ്ധ്യക്ഷതയിൽ ചിത്രകാരനും, മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.കവി ആനന്ദ് കുമാർ പറമ്പത്ത്, കെ .പവിത്രൻ , പായറ്റ അരവിന്ദൻ സംസാരിച്ചു. പല കാലങ്ങളിലായി വരച്ച യഥാതഥ ചിത്രങ്ങൾ തൊട്ട് അമൂർത്ത രചനകൾ വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട മുപ്പത് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ആർട്ടിസ്റ്റ് സി.എം.ബഷീർ മറുപടി ഭാഷണം നടത്തി.കെ.വത്സൻ സ്വാഗതവും ഷഹനാസ് നന്ദിയും പറഞ്ഞു.