പ്രചാരണ സ്ക്വയർ ഒരുക്കി
Friday 06 January 2023 3:06 AM IST
തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രചാരണ സ്ക്വയർ ഒരുക്കി.വെള്ളയമ്പലം മാനവീയം വീഥിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ട്രഷറർ പുണ്യവതി പ്രചാരണ സ്ക്വയർ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.എൻ.സീമ,സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. പുഷ്പലത, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ,ജില്ലാ ട്രഷറർ വി.എസ്. ശ്യാമ, മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജു ദേവ്, പ്രസിഡന്റ് ശകുന്തള കുമാരി, ജില്ലാ ട്രഷറർ ജയശ്രീ ഗോപി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ. എസ്. ലിജു,ജോയിന്റ് സെക്രട്ടറി ആർ. ഉണ്ണിക്കൃഷ്ണൻ,ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷാഹിൻ,സെക്രട്ടേറിയറ്റ് അംഗങ്ങളായ രേവതി, ആദർശ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ വിദ്യാ മോഹൻ, ഗായത്രി ബാബു തുടങ്ങിയവർ പങ്കെടുത്തു.