ബൈക്ക് മോഷ്ടാവ് പിടിയിൽ
തിരുവനന്തപുരം:മെഡിക്കൽ കോളേജ് ചാലക്കുഴി റോഡിലുള്ള ടി.ആർ ലോഡ്ജിന് മുന്നിലായി പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വെൺപകൽ ചുണ്ടവിളാകം ലക്ഷം വീട്ടിലെ ഷിജുവാണ് (34) മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 31നാണ് കൊല്ലം സ്വദേശി വിഷ്ണുവിന്റെ പൾസർ ബൈക്ക് ഷിജു പൂട്ട് പൊളിച്ച് മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം പ്രതിയെ വിഴിഞ്ഞം ഭാഗത്തു നിന്ന് പിടികൂടുകയായിരുന്നു. മോഷണം പോയ ബൈക്കും കണ്ടെത്തി. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ പി.ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത് സി.പി, രതീഷ് എ.എസ്.ഐ,സാദത്ത് എസ്.പി.സി.ഒമാരായ ബിമൽ മിത്ര,രാജേഷ് ,രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.