മദ്യനയം സർക്കാർ വിശദീകരിക്കണം

Friday 06 January 2023 12:04 AM IST
കേരള പ്രദേശ് മദ്യവിരുദ്ധ സമിതി നടത്തിയ ധർണ സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: മദ്യനയം സംബന്ധിച്ച് സർക്കാർ വിശദീകരിക്കണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ മദ്യനയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് നിവേദനം തയ്യാറാക്കി സമർപ്പിക്കുന്നതിന് ഒപ്പ് ശേഖരണം ആരംഭിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 26ന് ആലപ്പുഴയിൽ നടക്കും. ജില്ല പ്രസിഡന്റ് ഹക്കിം മുഹമ്മദ് രാജ അദ്ധ്യക്ഷത വഹിച്ചു. കേരള സർവോദയ മണ്ഡലം ജില്ല പ്രസിഡന്റ് എം.ഇ.ഉത്തമക്കുറുപ്പ്, ഗാന്ധിയൻ ദർശനവേദി കൺവീനർ ഇ.ഷാബ്ദീൻ, യുവജന വിഭാഗം കൺവീനർ ഡി.ഡി.സുനിൽകുമാർ, എൻ.എൻ.ഗോപിക്കുട്ടൻ, ഹരികുമാർ കളർകോട്, ഷീല ജഗധരൻ എന്നിവർ സംസാരിച്ചു