ഉപജീവനത്തിന് പഞ്ചായത്ത് സഹായം

Thursday 05 January 2023 11:06 PM IST
സ്വയം തൊഴിൽ ചെയ്ത് ഉപജീവനം നടത്താൻ പുന്നപ്ര വടക്ക് പഞ്ചായത്ത് നൽകുന്ന സ്കൂട്ടറുകളുടെ വിതരണം എച്ച്. സലാം എം.എൽ.എ നിർവഹിക്കുന്നു

അമ്പലപ്പുഴ: സ്വയംതൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്നതിന് സ്കൂട്ടർ വാങ്ങാൻ കളർകോട് തുമ്പേത്തറ വീട്ടിൽ ദീപ ലാലിന് പുന്നപ്ര വടക്ക് പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിനുള്ള വികസന ഫണ്ടിൽ നിന്നുള്ള വിഹിതമായി 50,000 രൂപ അനുവദിച്ചു. എച്ച് .സലാം എം.എൽ.എ സ്കൂട്ടർ ദീപയ്ക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, അജിത ശശി, വിനോദ് കുമാർ,സോന സോണി ജോസഫ് എന്നിവർ സംസാരിച്ചു. ജയ പ്രസന്നൻ സ്വാഗതം പറഞ്ഞു.