ക്ഷേമനിധി ആനുകൂല്യം കൊടുത്തു തീർക്കണം
Friday 06 January 2023 12:06 AM IST
മാന്നാർ: കർഷക തൊഴിലാളികൾക്ക് നൽകാനുള്ള 426 കോടി ക്ഷേമനിധി ആനുകൂല്യം കൊടുത്ത് തീർക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ പറഞ്ഞു. ബി.കെ.എം.യു മാന്നാർ മണ്ഡലം സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജെ തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.ജി.രാജപ്പൻ സ്വാഗതം പറഞ്ഞു. ജി.ഹരികുമാർ, സാറാമ്മ തങ്കപ്പൻ, ജി.ഉണ്ണിക്കൃഷ്ണൻ, കെ.ജയകുമാരി, കെ.ആർ.രഗീഷ് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി രാജൻ ബി.തോന്നയ്ക്കാട് (പ്രസിഡന്റ്), കെ.ഉദയൻ (വൈസ് പ്രസിഡന്റ്), എം.എൻ.സുരേഷ് (സെക്രട്ടറി), കവിത സുരേഷ് (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.