ഡയാലിസിസിന് സഹായം
Friday 06 January 2023 12:07 AM IST
ആലപ്പുഴ: സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് നടത്തുന്ന, ആലപ്പുഴ നഗരപരിധിയിലെ രോഗികൾക്ക് സാമ്പത്തിക സഹായം. ആഴ്ചയിൽ ഒരു ഡയാലിസിസ് ചെയ്യുന്നവർക്ക് മാസം 3000 രൂപ വരെയും രണ്ടോ അതിലധികമോ ചെയ്യുന്നവർക്ക് 4000 രൂപ വരെയും സമാശ്വാസമായി നൽകുന്നതാണ് പദ്ധതി. രോഗിയുടെ ആധാർ കാർഡ്, റേഷൻ കാർഡ്, ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയുടെ സാക്ഷ്യപത്രം, ആശുപത്രിയുടെ അക്കൗണ്ട് വിവരങ്ങൾ 9ന് വൈകിട്ട് 5നുള്ളിൽ അതത് കൗൺസിലർമാർ വഴി നൽകണം. സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾ അപേക്ഷിക്കേണ്ടതില്ലെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.