ജില്ലയിൽ വോട്ടർമാർ 17.24 ലക്ഷം

Friday 06 January 2023 1:07 AM IST
വോട്ടർമാർ

എല്ലാ നിയോജകമണ്ഡലങ്ങളിലും കൂടുതൽ സ്ത്രീകൾ

ആലപ്പുഴ : വോട്ടർ പട്ടിക 2023 പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.ആകെ 17,24,396 വോട്ടർമാരാണുള്ളത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല കളക്ടർ വി.ആർ.കൃഷ്ണ തേജ വോട്ടർ പട്ടിക പ്രകാശനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പട്ടികയുടെ പകർപ്പ് കൈമാറി. ഏറ്റവുമധികം വോട്ടർമാർ ചേർത്തല നിയോജകമണ്ഡലത്തിലാണ്. ഏറ്റവും കുറവ് കുട്ടനാട്ടിലും. അന്തിമ വോട്ടർപട്ടിക സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ(www.ceo.kerala.gov.in) ലഭിക്കും.

താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശം നിന്നും സൂക്ഷ്മ പരിശോധനയ്ക്കായി പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം. വോട്ടർ പട്ടിക പുതുക്കലിലും ആധാറുമായി വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതിലും സംസ്ഥാന തലത്തിൽ ആലപ്പുഴ ജില്ല ഒന്നാമതാണ്.

ആകെ വോട്ടർമാർ: 17,24,396

സത്രീകൾ : 9,01,418

പുരുഷന്മാർ: 8,22,968

ഭിന്നലിംഗക്കാർ :10

പ്രവാസി വോട്ടർമാർ : 19

നിയോജക മണ്ഡലങ്ങളും വോട്ടർമാരും

അരൂർ : 1,96,746 (സ്ത്രീ-100711, പുരുഷൻ-96035)

ചേർത്തല : 2,07,948 (107357, 100591)

ആലപ്പുഴ : 1,93,876 (99844, 94029)

അമ്പലപ്പുഴ : 1,71,985 (88682, 83303)

കുട്ടനാട് : 1,63,941 (84868, 79073)

ഹരിപ്പാട് : 1,87,521 (99162, 88355)

കായംകുളം : 2,04,125 (107810, 96314)

മാവേലിക്കര :1,99,098 (106832, 92266)

ചെങ്ങന്നൂർ : 1,99,156 (106152, 93002)

 18നും 19നും ഇടയിൽ പ്രായമുള്ള 7,461 വോട്ടർമാർ

 80 വയസിന് മുകളിൽ പ്രായമുള്ള 49,526 വോട്ടർമാർ

 മരിച്ചതും താമസം മാറിയതുമായ 76,079 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.