റവന്യു ജില്ല ഹോക്കി മത്സരം
Friday 06 January 2023 1:08 AM IST
ആലപ്പുഴ: സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച ആലപ്പുഴ റവന്യു ജില്ല ഹോക്കി മത്സരവും സംസ്ഥാന മത്സരത്തിലേക്ക് വേണ്ടിയുള്ള ടീം സെലക്ഷനും ആര്യാട് ബിലീവേഴ്സ് സ്‌കൂൾ ഗ്രൗണ്ടിൽ ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. റെജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്‌കൂൾ ഗെയിംസ് കോ ഓഡിനേറ്റർ ജോസഫ് സ്വാഗതം പറഞ്ഞു. ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ, സ്‌പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗം കുര്യൻ ജെയിംസ്, ദേവനാരായണൻ,സന്ദീപ്, സന്ധ്യ, ഹീരാലാൽ,വർഗീസ് എന്നിവർ സംസാരിച്ചു. ഇരുന്നൂറോളം ആൺ, പെൺ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.