2 ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തു
Friday 06 January 2023 12:09 AM IST
ആലപ്പുഴ: പോർട്ട് ഉദ്യോഗസ്ഥരുടെയും ടൂറിസം പൊലീസിന്റെയും നേതൃത്വത്തിൽ പുന്നമടയിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ രണ്ട് ബോട്ടുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഒരു ബോട്ടിന് സ്റ്റോപ്പ് മെമ്മോ നൽകി. മറ്റൊരെണ്ണം പോർട്ടിന്റെ ആര്യാടുള്ള യാർഡിലേക്ക് മാറ്റി. വിവിധ ബോട്ടുകളിൽ നിന്നായി 68,000 രൂപ പിഴ ഈടാക്കി. ആകെ 21 ബോട്ടുകളിലാണ് ഇന്നലെ പരിശോധന നടന്നത്. പോർട്ട് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ്, പോർട്ട് കൺസർവേറ്റർ കെ.അനിൽകുമാർ, ടൂറിസം പൊലീസ് എസ്.ഐ പി.ജയറാം, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജ, ആർ.ജോഷിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.