ഇനി രുചിക്കാം ഹെർബൽ ജ്യൂസ്
Friday 06 January 2023 12:11 AM IST
ആലപ്പുഴ: കുക്കുംബർ, മത്തൻ, ഇളവൻ, കോവൽ, നെല്ലിക്ക, വെള്ളരി, പടവലം എന്നിവ ജ്യൂസാക്കി വിതരണം ചെയ്യുന്ന കഞ്ഞിക്കുഴി പി.ഡി.എസ് സ്റ്റാളിന്റെ ഉദ്ഘാടനം കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. കെ.എം.ദേവദത്ത് ആദ്യവിൽപ്പന നടത്തി. എസ്.എൻ കോളജിനു മുന്നിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം. സന്തോഷ്‌കുമാർ, പഞ്ചായത്തംഗങ്ങളായ കെ.കമലമ്മ, സി.കെ.ശോഭനൻ, പുഷ്പവല്ലി, കെ.കെ.പ്രതാപൻ, കെ.കൈലാസൻ, ജി.ഉദയപ്പൻ, സാനുമോൻ എന്നിവർ സംസാരിച്ചു.