ഡൽഹിയിൽ വീണ്ടും ഭൂചലനം

Friday 06 January 2023 12:31 AM IST

ന്യൂഡൽഹി: അതിശൈത്യത്തിൽ ദുരിതമനുഭവിക്കുന്ന ഡൽഹി നിവാസികളെ പരിഭ്രാന്തിയിലാഴ്‌ത്തി വീണ്ടും ഭൂചലനം.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് റിക്‌ടർ സ്‌‌കെയിലിൽ 5.9രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.ആളപായമില്ല.ഭൂമിയുടെ 200കിലോമീറ്ററിനുള്ളിൽ നിന്നുള്ള ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്‌ഗാനിസ്ഥാനിലെ ഫൈയ്‌സാബാദ് ആണെന്ന് നാഷണൽ സീസ്‌മോളജി സെന്റർ അറിയിച്ചു.

ജനുവരി ഒന്നിന് പുതുവർഷ ദിനത്തിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.പുലർച്ചെ 1.19ന് റിക്‌ടർ സ്‌കെയിലിൽ 3.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ ജജ്ജാർ ആയിരുന്നു.നേപ്പാളിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ നവംബറിലും ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.