മ്യൂച്വൽ ഫണ്ട് പുസ്തകം പ്രകാശനം

Friday 06 January 2023 12:39 AM IST

തൃശൂർ: സാമ്പത്തിക പത്രപ്രവർത്തകൻ കെ.കെ ജയകുമാർ രചിച്ച 'മ്യൂച്വൽ ഫണ്ട് : ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുത വിദ്യ' എന്ന പുസ്തകം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കൊട്ടക് മ്യൂച്വൽ ഫണ്ട് എം.ഡിയുമായ നിലീഷ് ഷാ പ്രകാശനം ചെയ്തു. ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ വിജയകുമാർ ആദ്യ കോപ്പി സ്വീകരിച്ചു. നിക്ഷേപ, ധനകാര്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ലഘുസമ്പാദ്യം ഉപയോഗിച്ച് ജീവിതലക്ഷ്യം കൈവരിക്കാനാഗ്രഹിക്കുന്നവർക്ക് വഴികാട്ടിയാണ് ഈ പുസ്തകമെന്ന് നിലീഷ് ഷാ പറഞ്ഞു. മ്യൂച്വൽ ഫണ്ടിൽ എങ്ങനെ നിക്ഷേപിക്കാം, പരമാവധി നേട്ടമുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി ഈ നിക്ഷേപ മാർഗത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്നതാണ് ഉള്ളടക്കം. മ്യൂച്വൽഫണ്ട് നിക്ഷേപത്തിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതൽ ആളുകളെ ബോധവത്കരിക്കാനും സംശയം ദൂരീകരിക്കാനും പുസ്തകം സഹായിക്കുമെന്ന് ഡോ.വി.കെ വിജയകുമാർ പറഞ്ഞു.